
തിരുവനന്തപുരം: ജനുവരി 27 മുതൽ 31 വരെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജില്ലയിൽ നിന്ന് രണ്ട് സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.മാറനല്ലൂർ സ്‌കൂളിലെ അഷിതയുടെ ഉണക്കമീൻ സോളാർ ഡ്രയർ ഉപയോഗിച്ച് വീട്ടിൽ നിർമ്മിക്കുന്ന പ്രോജക്‌ടും കൃഷി നശിപ്പിക്കുന്ന വന്യ ജീവികളെ അതിജീവിക്കുന്ന പുതിയ ചെടിയുടെ കണ്ടുപിടിത്തത്തിലേക്ക് കണ്ണുതുറപ്പിക്കുന്ന വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അനുശ്രീയുടെ പ്രോജക്‌ടുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.വൃത്തിയും ആരോഗ്യകരവുമായ ഉണക്ക മീൻ വീട്ടിൽ തന്നെ സോളാർ ഡ്രയർ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രോജക്‌ട് അവതരിപ്പിച്ച് പതിനൊന്നാം ക്ലാസുകാരി അർഷിത സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരുന്നു.വന്യ മൃഗങ്ങൾ സൃഷ്‌ടിക്കുന്ന അപകട സാദ്ധ്യതകളെക്കുറിച്ച് ഗവേഷണ പ്രബന്ധം അവതരിപ്പിച്ച അനുശ്രീ സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനത്താണ്.