
കല്ലറ : അനധികൃത മദ്യനിർമ്മാണം നടക്കാൻ സാദ്ധ്യതയുള്ളതിനാൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രമ്യ,വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ പാലോട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന മങ്കയം,ഇരുതലമൂഴി,അടിപ്പറമ്പ് വെങ്കട്ടമൂട്,താന്നിമൂട് തുടങ്ങിയ വനപ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തി. മുൻ അബ്കാരി കേസുകളിലെ പ്രതികളുടെ വീടുകളിലും പരിശോധന നടത്തി. ഫോറസ്റ്റ്,റവന്യൂ,പൊലീസ്,എക്സൈസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും സംയുക്ത പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാർ അറിയിച്ചു. വാമനപുരം എക്സൈസ് റേഞ്ച് പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾക്ക് 940069421,0472-2837505 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിഷ്ണു,എക്സൈസ് പ്രിവന്റീവ് ഓഫീസർ മനു,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്,കൃഷ്ണ സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ,ഹാഷിം,ലിബിൻ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിസ്മി ഫോറസ്റ്റ് വാച്ചർമാരായ ജേക്കബ്,നവാസ്,ഡ്രൈവർ ആദർശ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.