തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ(ഐ.എൻ.ഒ.എച്ച്.ആർ.പി.)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ ജംഗ്ഷനിൽ മനുഷ്യാവകാശദിന ബോധവത്കരണവും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും നൽകി. ഐ.എൻ.ഒ.എച്ച്.ആർ.പി സംസ്ഥാന കോ-ഓർഡിനേറ്റർ തോമസ് വർഗീസ്,ജില്ലാ സെക്രട്ടറി വിജയ ദാസ് പണ്ഡിറ്റ്, ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജ.ജി.നായർ, ട്രഷറർ കല്ലിയൂർ ലത, കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ബി,വില്യം,പട്ടം വിനോജ്,വള്ളംകോട് രാജേന്ദ്രൻ,നരുവാമൂട് സ്റ്റാൻലി എന്നിവർ പങ്കെടുത്തു.