തിരുവനന്തപുരം: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷററായിരുന്ന ജി.പത്മനാഭപിള്ളയുടെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേശവദാസപുരത്തെ കെ.എസ്.എസ്.പി.യു രജത ജൂബിലി ഹാളിൽ ചേർന്ന അനുസ്‌മരണ സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.യു ജനറൽസെക്രട്ടറി ആർ.രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ, സെക്രട്ടറി വി.ജയ്‌സിംഗ്,ജില്ലാ പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ,സെക്രട്ടറി സി.അജയൻ തുടങ്ങിയവർ പങ്കെടുത്തു.