
സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബി.എഡ് കോളേജുകളിലെ ഒഴിവുള്ള ഇ.ഡബ്യൂ.എസ്. സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 17ന് സെനറ്റ് ഹാളിൽ നടത്തും. നിലവിൽ പ്രവേശനം നേടിയവർക്ക് പങ്കെടുക്കാനാവില്ല.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 17, 19, 20 തീയതികളിൽ റീവാലുവേഷൻ (ഇ ജെ-പത്ത്) വിഭാഗത്തിലെത്തണം.
മൂന്നാം സെമസ്റ്റർ ബി.ബി.എ/ ബി.സി.എ/ ബി.എ/ ബി.എസ് സി/ബി.കോം/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി 17 മുതൽ ഇ.ജെ-മൂന്ന് സെക്ഷനിലെത്തണം.
രണ്ടാം സെമസ്റ്റർ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 10 മുതൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി (മൾട്ടിമേജർ )കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷയുടെ (ജൂലായ് 2022 സെഷൻ) ഫലം പ്രസിദ്ധീകരിച്ചു.