തിരുവനന്തപുരം: കവിയും അദ്ധ്യാപകനുമായിരുന്ന ആറ്റിങ്ങൽ ആർ.പങ്കജാക്ഷൻ നായരുടെ സ്മരണയ്ക്കായി ആർ.പങ്കജാക്ഷൻ നായർ സ്മാരക ട്രസ്റ്റ് നൽകുന്ന അഞ്ചാമത് അക്ഷരശ്രീ പുരസ്കാരത്തിന് ശാന്താ തുളസീധരൻ രചിച്ച 'മണൽത്തരികൾ ഇല്ലാത്ത പുഴ' എന്ന കവിതാസമാഹാരം അർഹമായി.11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ജനുവരി 7ന് രാവിലെ 10ന് പ്രസ് ക്ളബിൽ നടക്കുന്ന ആർ.പങ്കജാക്ഷൻ നായർ അനുസ്മരണത്തിൽ വച്ച് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ജി.ജയപ്രകാശ് അറിയിച്ചു.