കോവളം : ജനതാദൾ (എസ്) കോവളം മണ്ഡലം സമ്മേളനം ജനുവരി 20,21,22 തീയതികളിൽ വിഴിഞ്ഞത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 10ന് പതാക ദിനമായി ആചരിക്കും.20 ന് രാവിലെ 9 ന് പ്രൊഫ. എൻ.എം. ജോസഫ് നഗറിൽ പതാക ഉയർത്തുന്നതോടുകൂടി സമ്മേളനത്തിന് തുടക്കം കുറിക്കും.രാവിലെ 10ന് തെന്നൂർക്കോണം സി.വി.കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലാ ഹാളിൽ മണ്ഡലം കൗൺസിൽ, 21ന് വൈകിട്ട് 5ന് മുക്കോല ജംഗ്ഷനിൽ നിന്ന് പ്രകടനം, 6ന് വിഴിഞ്ഞം ജംഗ്ഷനിൽ പൊതു സമ്മേളനം,22ന് രാവിലെ 10ന് ചൊവ്വര രാമചന്ദ്രൻ നഗറിൽ ( എസ്.എൻ.ഡി.പി യോഗം ഹാൾ മുല്ലൂർ ) പ്രതിനിധി സമ്മേളനം, ഉച്ചയ്ക്ക് 2ന് വിദ്യാർത്ഥി, യുവജന,മഹിള,ട്രേഡ് യൂണിയൻ സമ്മേളനം നടക്കും.നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിക്കും.മന്ത്രി കെ.കൃഷ്ണൻകുട്ടി,ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ, മുൻ കേന്ദ്ര മന്ത്രിയും കർണ്ണാടക സംസ്ഥാന പ്രസിഡന്റുമായ സി.എം.ഇബ്രാഹിം,ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. വി. മുരുകദാസ്, അഡ്വ.കൊല്ലംകോട് രവീന്ദ്രൻ നായർ, തകിടി കൃഷ്ണൻ നായർ,വി.സുധാകരൻ,കരുംകുളം വിജയകുമാർ,അഡ്വ.ജമീല പ്രകാശം,കോളിയൂർ സുരേഷ്,ഡി.ആർ . സെലിൻ എന്നിവർ സംസാരിക്കും.