വെള്ളറട: യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെള്ളറട എലിവാലൻകോണം കിഴക്കിൻകര പുത്തൻവീട്ടിൽ ബിജോയ് ജോണാണ് (25) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. ഒറ്റശേഖരമംഗലം വാളിയോട് പാവംകോട് അനുഭവനിൽ മനു ബാബുവിനെയാണ് (27) മുൻ വൈരാഗ്യത്തിന്റെ പേരിൽ ബിജോയ് കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്ക് കാര്യമായി പരിക്കേറ്റ മനു ആശുപത്രിയിൽ ചികിൽസയിലാണ്. ബിജോയ്ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പിടിയിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്തു.