
വെള്ളനാട്: ലഹരിക്കെതിരെ ഒരു ഗോൾ പദ്ധതിയുടെ വെള്ളനാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജി.കാർത്തികേയൻ സ്മാരക ഗവൺമെന്റ് യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ചന്ദ്രശേഖരൻ,മെമ്പർമാരായ ബിന്ദുലേഖ,ആശാ മോൾ,പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ , ഹെഡ്മിസ്ട്രസ് രാജി എന്നിവർ പങ്കെടുത്തു.