
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാറശാല ഗവ.താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയും പൂവാർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സെക്കൻഡറി സാന്ത്വന പരിചരണ രോഗികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. ഉച്ചക്കട അഞ്ചു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ആര്യദേവൻ, വൈ.സതീഷ്, രേണുക, കുമാർ, പാറശാല താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് കുമാർ, ബി.ഡി.ഒ സോളമൻ എന്നിവർ സംസാരിച്ചു. പൂവാർ സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.മിനി റിപ്പോർട്ട് അവതരിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള കിറ്റ് വിതരണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.