1

വിഴിഞ്ഞം: കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ഇടക്കല്ല് ഭാഗത്ത് കടലാമ ചത്ത് കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ കടലാമ കരയ്ക്കടിഞ്ഞതെന്ന് ടൂറിസം പൊലീസ് പറഞ്ഞു. ജീർണിച്ച് തുടങ്ങിയതിനാൽ പോസ്റ്റുമോർട്ടം നടത്താൻ കഴിയില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചതിനെ തുടർന്ന് ജഡം തീരത്ത് തന്നെ കുഴിച്ചുമൂടി.