തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യതയില്ലാതെ, സർക്കാരിന്റെ സ്പെഷ്യൽ റൂൾ പ്രകാരം കോളേജ് പ്രിൻസിപ്പൽമാരായി 12 അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. ഇതിൽ ഭൂരിഭാഗം പേരും കേസ് നടക്കുന്നതിനിടെ വിരമിച്ചു. ഇവരുടെ നിയമനത്തിന് സെർച്ച് കമ്മിറ്റിയുമുണ്ടായിരുന്നില്ല. യു.ജി.സി ചട്ടപ്രകാരം ഗവേഷണ ബിരുദം, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ മേൽനോട്ടം എന്നിവയില്ലാത്തവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. യു.ജി.സി ചട്ടത്തിന് വിരുദ്ധമായാണ് സ്പെഷ്യൽ റൂളുണ്ടാക്കിയത്. ഇത് നിലനിൽക്കില്ലെന്ന് ട്രൈബ്യൂണൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് പി.വി ആശ വ്യക്തമാക്കി.