
തിരുവനന്തപുരം: കൃഷി ഉല്പാദനവും സംഭരണവും കച്ചവടവും പരമാവധി കഴിവുറ്റതും കുറ്റമറ്റതുമാക്കുന്ന സ്മാർട്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി കൃത്യം എന്ന മൊബൈൽ ആപ്പ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.ഐ) പുറത്തിറക്കി.ശ്രീകാര്യത്തെ ഗവേഷണ കേന്ദ്രത്തിൽ നടന്ന ശില്പശാലയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായർ ആപ്പ് പ്രകാശനം ചെയ്തു.പ്ലേസ്റ്റോറിൽ ലഭ്യമാണ്.
ഡോ.എ.കെ.സിംഗ്, ഡോ.എം.എൻ.ഷീല, ഡോ.മനോജ് പി.സാമുവൽ, ഡോ.ജെ.ആദിനാരായണ,ഡോ.സന്തോഷ് മിത്ര, ഡോ.ജെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.