e

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനം രാജസ്ഥാനിലെ ദൗസയിൽ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാംരാജൻ പങ്കാളിയായത് ഇന്ത്യയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന സംഭവമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ.തയ്യൽ തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച, ഭാരത് ജോഡോ യാത്രയുടെ 100 ദിവസം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ജയരാമൻ അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രമോഹൻ,കുന്നുകുഴി സുനിൽ തുടങ്ങിയവർ സംസാരിച്ചു.