തിരുവനന്തപുരം: എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) സംഘടിപ്പിച്ച അവകാശ സംരക്ഷണ ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. മുൻധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.ബെഫി ദേശീയ ജനറൽ സെക്രട്ടറി ദേബഷിഷ് ബസു ചൗധരി മുഖ്യപ്രഭാഷണം നടത്തി.എം.എ.അജിത് കുമാർ, എൻ.സനിൽബാബു,ജി.എസ്.രാജേഷ് (എസ്.ബി.ഐ.ഒ.എ കേരള സർക്കിൾ ജനറൽ സെക്രട്ടറി), ജാഥാ മാനേജർ ഡി. വിനോദ് കുമാർ, വൈസ് ക്യാപ്റ്റൻ എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു.ജാഥാ ക്യാപ്റ്റൻ സി.ജയരാജ് (എസ്.ബി.ഐ.ഐ.എഫ് ജനറൽ സെക്രട്ടറി) സ്വീകരണത്തിന് മറുപടി പറഞ്ഞു.എസ്.ബി.ഐ.ഐ.എഫ് പ്രസിഡന്റ് അമൽ രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി.വി.ജോസ് സ്വാഗതവും ബെഫി ജില്ലാ ജോ.സെക്രട്ടറി. ആർ.എസ്.അനൂപ് നന്ദിയും പറഞ്ഞു.