നെടുമങ്ങാട്: ക്രിസ്മസ്-പുതുവത്സരത്തോടനു ബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ
ബി.ആർ.സ്വരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇരുചക്ര വാഹനങ്ങളിൽ കഞ്ചാവ് വില്പന നടത്തിയ യുവാക്കൾ പിടിയിലായി.നെടുമങ്ങാട് നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിന് സമീപം യമഹ ഫാസിനോ സ്കൂട്ടറിൽ 110ഗ്രാം കഞ്ചാവുമായി ആനാട് ആട്ടുകാൽ ചാവറക്കോണം റംസീന മൻസിലിൽ മുഹമ്മദ്‌ റാഷിദ്(25),ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന തൊളിക്കോട് മാങ്കോട്ടുകോണം ആഷിക് മൻസിലിൽ മുഹമ്മദ്‌ ആഷിക് (26),പനവൂർ കൊല്ല ജംഗ്ഷന് സമീപം ഹോണ്ട ഡിയോ സ്കൂട്ടറിൽ 55 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ആനാട് തത്തൻകോട് പളളിവിളാകത്തു പുത്തൻ വീട്ടിൽ ഷിനു (25),വേട്ടംപള്ളി കല്ലിയോട്ട് 22 ഗ്രം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ആനാട് വേട്ടംപളളി കൊല്ല ആനായിക്കോണം രേഷ്മ ഭവനിൽ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.നെടുമങ്ങാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ,നാസറുദീൻ,സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ,ഷജിം, മുഹമ്മദ്‌ മിലാദ്,ശ്രീകാന്ത്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രജിത,ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.