radhakrishnan

തിരുവനന്തപുരം : ന്യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഡീനും ന്യൂറോ പത്തോളജി വിഭാഗം മേധാവിയുമായിരുന്ന ഡോ.വി.വി. രാധാകൃഷ്ണൻ അർഹനായി. ആഗ്രയിൽ നടന്ന വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിച്ചു. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരവും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഡോ.ബി.സി റോയ് അവാർഡും ഉൾപ്പെടെ നേടിയിട്ടുണ്ട്.