തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക് 3184 സ്പെഷ്യൽ സ്റ്റോഴ്സ് 2022 എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുൻ ഡി.ജി.പി വിൻസൺ എം.പോൾ ഉദ്ഘാടനം ചെയ്തു. പാറശാല മുതൽ ഹരിപ്പാട് വരെയുളള ലയൺസ് ക്ലബുകളുടെ പരിധിയിൽ വരുന്ന വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഭിന്നശേഷിക്കാരായ ആയിരത്തോളം കുട്ടികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു.വിജയികൾക്കുള്ള സമ്മാനങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ വിതരണം ചെയ്തു.