തിരുവനന്തപുരം: കൗൺസിലിനിടെ താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് ഡി.ആർ. അനിൽ പറഞ്ഞു. തന്റെ മുറിയിലേയ്ക്ക് ഒരു വനിതയുൾപ്പടെ മൂന്ന് ബി.ജെ.പി കൗൺസിലർമാർ അതിക്രമിച്ച് കയറി രജിസ്റ്റർ കൈക്കലാക്കി. പങ്കെടുക്കാത്ത യോഗങ്ങളിൽ അവർ ഒപ്പിട്ടത് ചോദ്യം ചെയ്‌തതിന്റെ പ്രകോനമാണ് തനിക്കെതിരെയുള്ള ആരോപണത്തിന് കാരണം. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ കൗൺസിലർമാർക്കെതിരെ പരാതി നൽകുമെന്നും ഡി.ആർ.അനിൽ പറഞ്ഞു.