തിരുവനന്തപുരം: നഗരസഭ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ രാത്രി 10.30ഓടെ അറസ്റ്റുചെയ്ത് നീക്കി. അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസും കൗൺസിലർമാരും തമ്മിൽ സംഘർഷമുണ്ടായി. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, എ.സി.പിമാരായ ഡി.കെ.പൃഥ്വിരാജ്, ദിൻരാജ്,ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്‌തത്. ഗർഭിണിയായ വനിതാ കൗൺസിലറെ ഉൾപ്പെടെ പൊലീസ് മർദ്ദിച്ചെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റും കൗൺസിലറുമായ വി.വി. രാജേഷ് ആരോപിച്ചു. ഹർത്താൽ പ്രഖ്യാപിക്കുമെന്നറിഞ്ഞപ്പോഴാണ് പ്രതിഷേധക്കാരെ രാത്രിതന്നെ പൊലീസ് അറസ്റ്റുചെയ്തത്.