dharna

കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതിയിൽ അനധികൃതമായി ഒപ്പിട്ട് പണം കൈപ്പറ്റിയതായി ഓംബുഡ്സ്മാൻ കണ്ടെത്തിയ കിളിമാനൂർ പഞ്ചായത്ത് ഏഴാം വാർഡം​ഗം ജി.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടും പഞ്ചായത്തിൽ യു.ഡി.എഫിന്റെ അഴിമതി ആരോപിച്ചും സമരപരിപാടികൾ .കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സി.പി.എം കിളിമാനൂർ ലോക്കൽകമ്മിറ്റി മാർച്ചും ധർണയും നടത്തി. ഒ. എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയം​ഗം കെ .ആർ . ദാമോദരൻപിള്ള അദ്ധ്യക്ഷനായി.മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജാ ഷൈജു ദേവ്,സി.പി.എം ഏരിയാ കമ്മിറ്റിയം​ഗം എം.ഷാജഹാൻ,എൻ.പ്രകാശ്, സി.പി.എം ലോക്കൽ സെക്രട്ടറി ബി. പ്രേമചന്ദ്രൻ , കെ.ജി.പ്രിൻസ് എന്നിവർ സംസാരിച്ചു.