വർക്കല:കേരള ഗാന്ധി സ്മാരകനിധിയും നിംസ് മെഡിസിറ്റിയും ദേശീയബാലതരംഗവും ഗാന്ധിമിത്ര മണ്ഡലവും

സബർമതി ദേശഭക്തിഗായകസംഘവും ജി.ആർ.പബ്ലിക് സ്കൂളും സംയുക്തമായി നടത്തുന്ന സ്വാതന്ത്റ്യസ്മൃതിയാത്ര ഇന്ന് ശിവഗിരിമഠത്തിൽ എത്തിച്ചേരും.സ്വാതന്ത്റ്യസമര പോരാട്ടകേന്ദ്രങ്ങളും ധീരസമരസേനാനികളുടെ ഭവനങ്ങളും സന്ദർശിക്കുന്നതോടൊപ്പം സ്വാതന്ത്റ്യസമര പോരാട്ടങ്ങളുടെ സ്മരണ യുവജനങ്ങളിലേക്ക് പകർന്നു നൽകിയും നടത്തുന്ന സ്മൃതിയാത്രയെ ശിവഗിരിമഠത്തിൽ രാവിലെ 8.30ന് സ്വാമി ഋതംഭരാനന്ദ,നഗരസഭ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.നിംസ് മെഡിസിറ്റിയിലെ പത്ത് ഗാന്ധിദർശൻ വിദ്യാർത്ഥികളുംഡോ.എൻ.രാധാകൃഷ്ണൻ, ശരത്ചന്ദ്രപ്രസാദ്, അഡ്വ. വി.എസ്.ഹരീന്ദ്രനാഥ്, വിമലരാധാകൃഷ്ണൻ,

ഡോ.എൻ.ഗോപാലകൃഷ്ണൻനായർ, ഡോ.ജോക്കബ്ബ് പുളിക്കൽ തുടങ്ങി 30 പേരുമാണ് സ്മിതിയാത്രാസംഘത്തിലുളളത്. 10 മണിക്ക് കായിക്കര ആശാൻ സ്മാരകം, 10.30ന് അഞ്ചുതെങ്ങ് കോട്ട, 11ന് വക്കംഖാദർ സ്മാരകം 11.20ന് വക്കം മൗലവി ഭവനം 12.30ന് ആറ്റിങ്ങൽ കലാപ സ്മാരകം, 3.15ന് കല്ലറ പാങ്ങോട് രക്തസാക്ഷിമണ്ഡപം, 4.30ന് വട്ടിയൂർക്കാവ് സ്വാതന്ത്റ്യസ്മാരകം എന്നിവിടങ്ങൾ സന്ദർശിക്കും. 6 മണിക്ക് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം എന്നിവയ്ക്കു ശേഷം സ്വാതന്ത്റ്യത്തിന്റെ 75 വർഷങ്ങളെ സൂചിപ്പിക്കുന്ന 75 സ്മൃതിദീപങ്ങൾ തെളിയിക്കും.