mgm

വിതുര: കൊഫുഖാൻ ഷിട്ടോറിയു കരാട്ടെ സ്‌കൂൾ സംഘടിപ്പിച്ച ജില്ലാതല സ്‌കൂൾ കരാട്ടെ മത്സരത്തിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.എൽ.പി, യു.പി,എച്ച്.എസ് എന്നീ മൂന്ന് വിഭാഗങ്ങളിലും എം.ജി.എം സ്‌കൂളാണ് ഒന്നാം സ്ഥാനം നേടിയത്.തുടർച്ചയായി ഏഴാം തവണയാണ് എം.ജി.എം പൊൻമുടിവാലി സ്‌കൂൾ ചാമ്പ്യരാകുന്നത്.ആര്യനാട് പാലൈക്കോണം വില്ലാനസ്രത്ത് സ്‌കൂൾ രണ്ടാംസ്ഥാനം നേടി.തേവിയോട് സെന്റ് ജോസഫ് വിസിറ്റേഷൻ സ്‌കൂൾ,പെരിങ്ങമ്മല ഇക്ബാൽ യു.പി.എസ് എന്നീ സ്‌കൂളുകൾ മൂന്നാംസ്ഥാനം പങ്കിട്ടു. വിതുര ചായം ഓൾസെയിന്റ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് നാലാം സ്ഥാനം.ആര്യനാട് പാലൈക്കോണം വില്ലാനസ്രത്ത് ഹൈസ്‌കൂളിൽ നടന്ന കരാട്ടേ മൽസരം ഫാദർ ഷാജി ഉദ്ഘാടനം ചെയ്തു. സെൻസായി വലിയകലുങ്ക് എൻ. അനിൽകുമാർ നേതൃത്വം നൽകി.എം.ജി.എം സ്‌കൂൾ അദ്ധ്യാപകരായ നിജു,അജിത് കൃഷ്ണൻ,പ്രശോഭ്.എം.നായർ,ദീബാ.ബി.എസ്, ആതിര,അർച്ചന,കവിത,മഞ്ജു,ജയലക്ഷ്മി, എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.വിജയികളെ സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായരും,അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ എൽ.ബീനയും അനുമോദിച്ചു.