varshika-yogam-kudumba-sa

കല്ലമ്പലം: എക്സ് സർവീസ് ലീഗ് വാർഷിക സമ്മേളനവും കുടുംബ സംഗമവും നാവായിക്കുളം യുദ്ധ സ്മാരകത്തിൽ വർക്കല താലൂക്ക് പ്രസിഡന്റ് പി.ജി.നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഉണ്ണികൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ്‌ മെമ്പർ അശോകൻ കുട്ടികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. വർക്കല താലൂക്ക് മഹിളാവിംഗ് പ്രസിഡന്റ് വീർ നാരികളെ ചടങ്ങൽ ആദരിച്ചു. സെക്രട്ടറി വിജയകൃഷ്ണ കുറുപ്പ് റിപ്പോർട്ടും ട്രഷറർ വിജയകൃഷ്ണൻ നായർ കണക്കും അവതരിപ്പിച്ചു. ബ്രാഞ്ച് രക്ഷാധികാരി പി.സുരേന്ദ്രകുറുപ്പ് സംസാരിച്ചു.