medisep

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആറുമാസം പിന്നിട്ടതോടെ കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു.

തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രമുഖ സ്വകാര്യആശുപത്രികൾ വിട്ടുനിൽക്കുന്നത് ശനിയാഴ്ച"കേരളകൗമുദി" റിപ്പോർട്ട് ചെയ്തിതിന് പിന്നാലെയാണ് സർക്കാർ വിശദീകരണം.

താലൂക്കടിസ്ഥാനത്തിൽ കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാനും മെച്ചപ്പെട്ട സേവനം നൽകാനും സർക്കാരും ഇൻഷ്വറൻസ് കമ്പനിയും സർക്കാർ- സ്വകാര്യ ആശുപത്രി മേധാവികളും ചേർന്നുള്ള അവലോകന യോഗങ്ങൾ ചേരും.

അയൽ സംസ്ഥാനങ്ങളിലേത് അടക്കം 329 സ്വകാര്യ ആശുപത്രികളെയും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 147 സർക്കാർ ആശുപത്രികളെയും എംപാനൽ ചെയ്തിട്ടുണ്ട്.

പ്രമുഖസ്വകാര്യ ആശുപത്രികളിലായി പതിനയ്യായിരത്തിലധികം പേർ മെഡിസെപ് മുഖേന ചികിത്സ നേടി.

1,11,027 ലക്ഷം പേർ:

ഇന്നലെവരെ

പ്രയോജനം ലഭിച്ചവർ

Rs.308കോടി:

ചികിത്സാ സഹായമായി

നൽകിയ തുക

ചികിത്സ ലഭിച്ചവരും ആശുപത്രിയും

3757

അമല ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ,

3313

എൻ.എസ്. ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം

2645

എ.കെ.ജി ഹോസ്പിറ്റൽ, കണ്ണൂർ

2431

എം.വി.ആർ. ക്യാൻസർ സെന്റർ, കോഴിക്കോട്

2267

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി

.............

(സർക്കാർ ആശുപത്രികൾ)

1159

റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം

1126

ഗവ. മെഡി. കോളേജ് കോട്ടയം

866

ഗവ. മെഡി. കോളേജ് തിരുവനന്തപുരം

645

ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്

602

പരിയാരം മെഡിക്കൽ കോളേജ്