p

കടയ്ക്കാവൂർ:ചെറുമക്കളെയുംകൂട്ടി ശബരിമലയ്ക്കുതിരിച്ച നെടുങ്ങണ്ട സ്വദേശി ഹൃദയസ്തംഭനത്താൽ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ നെടുങ്ങണ്ടയിൽ നിന്ന് ശബരിമലയ്ക്കുപുറപ്പെട്ട നെടുങ്ങണ്ട സുബ്രഹ്മണ്യപുരം പാട്ടത്തിൽ വീട്ടിൽ ശശി (58) യാണ് യാത്രാ മദ്ധ്യേ മരണപ്പെട്ടത്.നെടുങ്ങണ്ട ഒന്നാം പാലത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വർക്കല പഴയചന്ത എത്തിയതോടെ കടുത്ത നെഞ്ച് വേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഉടൻതന്നെ വർക്കല മിഷൻ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇയാൾക്ക് കുറച്ചുദിവസം മുൻപ് ചെള്ളുപനി വന്നിരുന്നു .ഇതിനുശേഷം ശ്വാസകോശസംബന്ധമായ അസുഖമുണ്ടായി. മുമ്പ് സി.ഐ.ടി.യു അംഗമായിരുന്നു. ഇപ്പോൾ ബിജെപി പ്രവർത്തകനായിരുന്നു.