ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടകർക്ക് സ്വീകരണം നൽകാൻ വിപുലമായ ഒരുക്കങ്ങളുമായി എസ്.എൻ.ഡി.പി യോഗം വടശ്ശേരിക്കോണം ശാഖ. കഴിഞ്ഞ ദിവസം നടന്ന ശാഖാ അംഗങ്ങളുടെയും,പൊതുജനങ്ങളുടെയും,വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.ശാഖാ പ്രസിഡന്റ് എ.സാബു അദ്ധ്യക്ഷത വഹിച്ചു. വടശ്ശേരിക്കോണവും പരിസര പ്രദേശങ്ങളിലും ദീപാലങ്കാരങ്ങളും, കൊടിത്തോരണങ്ങളും കൊണ്ട് അലങ്കരിക്കും. 31ന് തീർത്ഥാടകർക്ക് ഭക്ഷണപ്പൊതികൾ വിതരണം നടത്തുന്നതിന് പുറമെ വിവിധ അനാഥാലയങ്ങളിലും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.സംഘാടക സമിതി ഭാരവാഹികളായി ചിത്തു പ്രസാദ് (ചെയർമാൻ), ശ്രീജിത്ത് (ജനറൽ കൺവീനർ), അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഭക്ഷണപ്പൊതികൾ ആവശ്യമുള്ളവർ 9995679131,9567178220,9495405560 എന്നീ നമ്പരുകളിൽ അറിയിക്കണം.