vaha

കിളിമാനൂർ:ഇടതുപക്ഷ സർക്കാരിന്റേത് ദുർഭരണമാണെന്ന് അരോപിച്ചും വില വർദ്ധനയിൽ പ്രതിേഷേധിച്ചും കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ തൊളിക്കുഴി ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോട് രവി ഉദ്ഘാടനം ചെയ്തു.അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ആർ ഷമീം അദ്ധ്യക്ഷത വഹിച്ചു.ജാഥ കോർഡിനേറ്റർ ചെറുനാരകംകോട് ജോണി സ്വാഗതം പറഞ്ഞു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി. സൊണാൾജ്,എൻ.ആർ.ജോഷി, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് തോട്ടത്തിൽ,വിശ്വംഭരൻ കൊടുവഴന്നൂർ,സലിം പുളിമാത്ത്,അടയമൺ എസ്.മുരളീധരൻ,ജാബിർ കരവാരം,ഡി.സി.സി മെമ്പർമാരായ എ. അഹമ്മദ് കബീർ,എം.കെ.ജ്യോതി,കെ.നളിനൻ,ജി.ഹരികൃഷ്ണൻ നായർ,ബ്ലോക്ക് ഭാരവാഹികളായ പോങ്ങനാട് രാധാകൃഷ്ണൻ,ആർ.മനോഹരൻ,എസ്.ശ്യാം നാഥ്,സത്യൻ പേടികുളം,ഹരിശങ്കർ,മോഹൻലാൽ,പഞ്ചായത്ത് അംഗങ്ങളായ ശ്രീലത,ഷീജ സുബൈർ,എം.ജെ ഷൈജ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ നന്ദി പറഞ്ഞു.