p

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ചിരുന്ന വിലവർദ്ധന ഇന്നലെ പ്രാബല്യത്തിലായി. ബ്രാൻഡുകളുടെ വ്യത്യാസം അനുസരിച്ച് ഫുൾ ബോട്ടിലിന് ( 750 മില്ലി) 10 മുതൽ പരമാവധി 30 രൂപ വരെയാണ് വർദ്ധിച്ചിട്ടുള്ളത്. നിയമസഭ പാസാക്കിയ പൊതുവില്പന ഭേദഗതി ബില്ലിൽ വെള്ളിയാഴ്ച ഗവർണർ ഒപ്പിട്ടതോടെയാണ് വില വർദ്ധന നടപ്പായത്. വൈനിന്റെ വില്പന നികുതി 84 ശതമാനമായി കുറച്ചതിനാൽ രണ്ടാഴ്ച മുമ്പ് വിലയിൽ നേരിയ കുറവ് വന്നിരുന്നു. ബിയറിന്റെ വിലയുടെ കാര്യത്തിൽ ബെവ്കോയുടെ തീരുമാനം വന്നിട്ടില്ല.

ജനുവരി ഒന്നുമുതൽ വില വർദ്ധിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെ മുതൽ വർദ്ധന പ്രാബല്യത്തിൽ വരുത്താൻ ബെവ്കോ വെയർഹൗസ് മാനേജർമാർക്കും റീജിയണൽ മാനേജർമാർക്കും നിർദ്ദേശം നൽകുകയായിരുന്നു. വില്പന നികുതി നാല് ശതമാനവും ബെവ്കോയുടെ കൈകാര്യ ചെലവ് (മാർജിൻ) ഒരു ശതമാനവുമാണ് കൂട്ടിയത്. സർക്കാർ ഉത്പന്നമായ ജവാൻ റം ഒരു ലിറ്ററിന് 600 രൂപയായിരുന്നത് 610 ആയി. 400 രൂപ വരെ വിലയുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് ഫുൾ ബോട്ടിലിന് 10 രൂപയുടെയും അതിന് മുകളിൽ വിലയുള്ളതിന് 20 രൂപയുടെയും വർദ്ധനയുണ്ടായിട്ടുണ്ട്. ചില്ലറ വില്പനശാലകൾക്ക് പുറമെ സംസ്ഥാനത്തെ ബാറുകളും ഇന്നലെ മുതൽ വിലവർദ്ധന നടപ്പാക്കി. നേരത്തെ സ്റ്റോക്ക് ചെയ്തിട്ടുള്ള മദ്യവും പുതിയ നിരക്കിൽ വിൽക്കുന്നതിലൂടെ ബാറുകാർക്ക് നല്ല കൊയ്ത്തുമായി.

ജനപ്രിയ ബ്രാൻഡുകളുടെ വില വർദ്ധന

(ഫുൾ , പൈന്റ്, അര ലിറ്റർ ക്രമത്തിൽ)

ഒൾഡ് മങ്ക് റം .......1100, 570, 700

സെലിബ്രേഷൻ റിസർവ്..850, 550 (500 എം.എൽ.)

ഓൾഡ് പോർട്ട് ഡീലക്സ്.. 520.300, 360

ബക്കാർഡി ഗുവ.... 1650, 780, 1080

ഓഫീസേഴ്സ് ചോയിസ്....780, 400, 510

ഹെർക്കുലീസ് സ്പെഷ്യൽ... 820, 410, 520

ഡാഡി വിൽസൺ.....820, 330,440

ജവാൻ ......................610 (ലിറ്റർ)

നെപ്പോളിയൻ ബ്രാണ്ടി...1730, 870

നമ്പർ 1 ഹണിബീ ''......630,340,430

ജെ.ഡി.എഫ് '' .........770, 440, 500

ഹണി ബീ പ്രീമിയം......630, 320, 400

വൈറ്റ് മിസ്ചീഫ് ''.......650, 360, 440

എം.എച്ച്.................990, 500, 540

എം.സി.ബി ...........840

മസ്കോവി വോഡ്ക...590,320, 380

ക്രി​സ്മ​സ് ​മു​ന്നി​ൽ​ക്ക​ണ്ട്
മ​ദ്യ​വി​ല​ ​നേ​ര​ത്തേ​ ​കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ ​മ​ദ്യ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​ബി​ല്ലി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ട്ട​തി​നു​ ​തൊ​ട്ടു​ ​പി​ന്നാ​ലെ​ ​ബെ​വ്കോ​ ​വി​ല​ ​കൂ​ട്ടി​യ​ത് ​ക്രി​സ്മ​സ് ​വി​പ​ണി​ ​മു​ന്നി​ൽ​ക്ക​ണ്ട്.​ ​ജ​നു​വ​രി​ ​ഒ​ന്നു​ ​മു​ത​ൽ​ ​പു​തു​ക്കി​യ​ ​വി​ല​ ​നി​ല​വി​ൽ​ ​വ​രു​മെ​ന്നാ​ണ് ​ബെ​വ്കോ​ ​അ​ധി​കൃ​ത​ർ​ ​നേ​ര​ത്തേ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.
ബെ​വ്കോ​ ​ഐ.​ടി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​പു​തു​ക്കി​യ​ ​വി​ല​വി​വ​ര​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ന്ന​ ​തി​ര​ക്കി​ലാ​യി​രു​ന്നു.​ ​ജ​ന​പ്രി​യ​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ത​ന്നെ​ ​ത​യ്യാ​റാ​യെ​ങ്കി​ലും​ ​പ്രീ​മി​യം​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​അ​ല്പം​ ​വൈ​കി.​ ​ബാ​റു​ക​ൾ​ക്ക് ​മ​ദ്യം​ ​ന​ൽ​കാ​നു​ള്ള​ ​ബി​ല്ല​ടി​ക്കു​ന്ന​ത് ​പ​ല​ ​വെ​യ​ർ​ഹൗ​സു​ക​ളി​ലും​ ​ബു​ദ്ധി​മു​ട്ടാ​യി.​ ​ബി​യ​റി​ന്റെ​ ​വി​ല​ ​വ​ർ​ദ്ധ​ന​യി​ലും​ ​ഇ​ന്ന​ലെ​ ​വൈ​കും​വ​രെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.