വെള്ളനാട്:വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ ഫണ്ട് 50 ലക്ഷവും കെ.എസ്.ശബരീനാഥൻ എം.എൽ.എയായിരുന്നപ്പോൾ അനുവദിച്ച 50ലക്ഷം രൂപയും വിനിയോഗിച്ച് നിർമ്മിച്ച പേവാർഡ്ജനറൽ വാർഡ് എന്നിവയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കമലരാജ്,സി.വിജയൻ,ശ്രീക്കുട്ടി സതീഷ്,ഗ്രാമ പഞ്ചായത്തംഗം എസ്.കൃഷ്ണകുമാർ,മെഡിക്കൽ ഓഫീസർ ഡോ.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്തിന്റെ 25ലക്ഷം രൂപ വിനിയോഗിച്ചാണ് എക്‌സ്രേ യൂണിറ്റ് നിർമ്മിച്ചത്.