vilalkayattam

ആറ്റിങ്ങൽ: വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കാൻ ആറ്റിങ്ങൽ എസ്.എസ് പ്ലാസ മന്ദിരത്തിൽ ചേർന്ന താലൂക്ക് നേതൃതല യോഗം തീരുമാനിച്ചു. 22ന് വൈകിട്ട് 4ന് ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. മേഖലാ യോഗം ഐ.എൻ.ടു.യു.സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം വി.എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടു.യു.സി ജില്ലാ സെക്രട്ടറി മണനാക്ക്‌ ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സതീഷ്, കടയ്ക്കാവൂർ അശോകൻ, ആറ്റിങ്ങൽ സുരേഷ്, എസ്.ശ്രീരംഗൻ, കെ.കൃഷ്ണമൂർത്തി, വി.ചന്ദ്രിക, വക്കം സുധ, ശാസ്താവട്ടം രാജേന്ദ്രൻ, ആർ.വിജയകുമാർ,എസ്.സുദർശനൻ പിള്ള, ബി.കെ.സുരേഷ്, ഏച്ച്.ബഷീർ, ആലംകോട് ജോയി,പ്രകാശ്‌ ആലംകോട്,ജയപ്രകാശ് കുറക്കട എന്നിവർ സംസാരിച്ചു.