പൂവച്ചൽ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട് ഏലായിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു.വളരെ വർഷങ്ങളായി കർഷകരെ ദുരിതത്തിലാക്കിയതും മിക്ക കർഷകർക്കും കൃഷി ഉപേക്ഷിക്കേണ്ടി വന്നതും അനാകോട് ഏലായിലെ വെള്ളക്കെട്ട് മൂലമാണ്. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ജി.സ്റ്റീഫൻ എം.എൽ.എ കൃഷിവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടുകയും തുടർന്ന് ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും കഴിഞ്ഞ ബഡ്‌ജറ്റിൽ 46ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ ബണ്ട് നിർമ്മിച്ച് വെള്ളക്കെട്ട് തടയുകയാണ് ലക്ഷ്യം. നിർമ്മാണോദ്ഘാടനം 17ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.സനൽകുമാർ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,വാർഡ് മെമ്പർ ജിജിത്.ആർ.നായർ,കൃഷി ഓഫീസർ ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.