
വർക്കല: ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഈ വർഷത്തെ എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവം സമാപിച്ചു. സമാപന സമ്മേളനം ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.സുലോചനൻ, പി.രവീന്ദ്രൻ നായർ, ബി.സുരേന്ദ്രൻ,ഭദ്രൻ ചെറുന്നിയൂർ, ജി.അശോകൻ എന്നിവർ സംസാരിച്ചു.