തിരുവനന്തപുരം: യു.ടി.യു.സി തിരുവനന്തപുരം ജില്ലാസെക്രട്ടറി, ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള വാട്ടർ വർക്സ് ഡ്രെയിനേജ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ജി.കേശവന്റെ രണ്ടാം ചരമവാർഷിക ദിനാചരണം നാളെ നടക്കും.വൈകിട്ട് 5.30ന് കമലേശ്വരം എസ്.എൻ.എസ്.എസ് ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന അനുസ്മരണ യോഗം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ബാബു ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.നേതാക്കളായ ജി.സുബോധൻ, കെ.പി.ശങ്കരദാസ്,എം.എസ്.കുമാർ,ഡോ.പി മുരളീധരൻ,മാഹീൻ അബുബേക്കർ,ഇറവൂർ പ്രസന്നകുമാർ, വി.ഷാജി, കരിക്കകം സുരേഷ്, തിരുവല്ലം മോഹനൻ,ബി.സോമൻ,എസ്.എസ്.സുധീർ, വി.പി.അശോകൻ,അഡ്വ.എം.ദിനേശ് എന്നിവർ സംസാരിക്കും. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഇരട്ടകുളങ്ങര വീട്ടിൽ ആർ.എസ്.അമൃതയ്ക്ക് ജി.കേശവൻ മെമ്മോറിയൽ കാഷ് അവാർഡ് നൽകും.