ശിവഗിരി:ശിവഗിരി തീർത്ഥാടന കപ്പിനുവേണ്ടിയുളള ബാഡ്മിന്റൻ ടൂർണമെന്റിൽ ആദിത്യൻ - സിറിൽ ജോഡികൾ (തിരുവനന്തപുരം) ജേതാക്കളായി. ലിപിൻ - അശ്വിൻജോസ് (വർക്കല) ജോഡികളാണ് റണ്ണറപ്പ്. ഈഴംവിള ശാരദയുടെ സ്മരണാർത്ഥം ബിൽസ് ആണ് ടൂർണമെന്റ് സ്പോൺസർ ചെയ്തത്.