
വർക്കല: അഞ്ച് വർഷംകൊണ്ട് 20ലക്ഷം പേർക്ക് തൊഴിൽ എന്ന സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി വർക്കല നഗരസഭ എന്റെ തൊവിൽ എന്റെ അഭിമാനം പദ്ധതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.യു.ഡി ഒാഡിറ്റോറിയത്തിൽ നടന്ന തൊഴിൽസഭ നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. ആറ് തൊഴിൽസഭകളാണ് നടന്നത്. 400ഓളം തൊഴിൽ അന്വേഷകരും സ്വയംതൊഴിൽ താല്പര്യമുളളവരും രജിസ്റ്റർ ചെയ്ത് പദ്ധതിയുടെ ഭാഗമായി.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിതിൻനായർ,ബീവിജാൻ,സി.അജയകുമാർ,കൗൺസിലർമാരായ പി.എം.ബഷീർ,ഇന്ദുലേഖ, അനിൽകുമാർ,അനീഷ്,നഗരസഭ സെക്രട്ടറി സനൽകുമാർ,നിർവഹണ ഉദ്യോഗസ്ഥ കെ.എം.രേഖ തുടങ്ങിയവർ സംസാരിച്ചു.