chenkal-temple

പാറശാല:ലോക റെക്കോർഡിൽ ഇടം നേടിയതും ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്നതുമായ ചെങ്കൽ മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും മഹാശിവലിംഗ ദർശനം നടത്തുന്നതിനുമായി സിംഗപ്പൂർ ഗതാഗത,വാണിജ്യ വകുപ്പ് മന്ത്രി എസ്.ഈശ്വരനും ഭാര്യയും ക്ഷേത്രത്തിലെത്തി.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം ഇരുവരെയും തിലകം ചാർത്തി സ്വീകരിച്ചു.ക്ഷേത്ര ദർശനത്തെ തുടർന്ന് ശിവലിംഗ ദർശനത്തിനും ശേഷം ക്ഷേത്രത്തിന്റെ സവിശേഷതകൾ കേട്ടറിഞ്ഞതിനെ തുടർന്നാണ് ഇരുവരും മടങ്ങിയത്.ഏറെ താമസിയാതെ തന്നെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സൈൻ ലോങ്‌ ക്ഷേത്ര ദർശനത്തിനായി എത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.