നഗർകോവിൽ: കന്യാകുമാരിയിൽ റെയിൽവേ ഉദ്യോഗസ്ഥനെ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി, മഹാദാനപുരം, നേതാജി കോളനിയിലെ സ്വാമിനാഥനാ (54)ണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.സ്വാമിനാഥൻ കന്യാകുമാരി സ്റ്റേഷനിൽ പോയിന്റ്മാനായിരുന്നു.കഴിഞ്ഞ ദിവസം ജോലിക്ക് വന്നശേഷം സ്വാമിനാഥനെ കാണ്മാനില്ലായിരുന്നു. ഇന്നലെ രാവിലെ കന്യാകുമാരി സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഐലൻഡ് എക്സ്പ്രസ്സിന്റെ പുറത്തെ ജന്നൽ കമ്പിയിൽ സ്വാമിനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .