
പാറശാല: വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് തെറിച്ചുവീണ് കേരള-തമിഴ്‌നാട് അതിർത്തിയായ ചങ്കുരുട്ടിയിൽ യുവാവ് മരിച്ചു. കോഴിവിള കാലറത്തല വീട്ടിൽ ജനീഫ് (24) ആണ് മരിച്ചത്.സ്റ്റേജ് ഡെക്കറേഷൻ തൊഴിലാളിയാണ്.കഴിഞ്ഞദിവസം രാത്രി ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ബാരിക്കേഡിൽ ഇടിച്ച് തെറിച്ച് വീണാണ് മരണം. ബൈക്ക് അപകടത്തിൽ രണ്ടുവർഷം മുൻപ് ഇദ്ദേഹത്തിന്റെ പിതാവ് ജൈലാനി മരണപ്പെട്ടിരുന്നു. മാതാവ് ജലീലത് ബീവി. സഹോദരങ്ങൾ :ജെനിഫർ, മനോഫർ.