
നെടുമങ്ങാട്: വാളിക്കോട് - വട്ടപ്പാറ റോഡിൽ വേങ്കോട് ജംഗ്ഷനിൽ സ്കൂളിന് മുന്നിലായി നവീകരിച്ച റോഡിലെ അപകടക്കെണിയായ ഹമ്പിനെ കുറിച്ച് ശനിയാഴ്ച കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് നെടുമങ്ങാട് പി.ഡബ്യൂ.ഡി അസിസ്റ്റന്റ് എൻജീനീയരുടെ നേതൃത്വത്തിലുളള സംഘം റോഡ് സന്ദർശിച്ച് ശനിയാഴ്ച രാവിലെ തന്നെ ഹമ്പിൽ ലൈൻ വരയ്ക്കാനുളള നടപടി പൂർത്തിയാക്കി.മുന്നറിയിപ്പ് ബോർഡുകളും അടിയന്തിരമായി സ്ഥാപികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.