ff

നെയ്യാറ്റിൻകര: ബൈക്കിടിച്ച് പരിക്കേറ്റ മണലൂർ കൊന്നമൂട് ഗോവിന്ദത്തിൽ റീസർവേ റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ജി.കുമാരൻ (74) മരിച്ചു. മാർച്ച് 14ന് രാത്രി കഴക്കൂട്ടം വെട്ടുറോഡ് വച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലും പിന്നീട് വീട്ടിലുമായി ചികിത്സയിലായിരുന്നു. ഭാര്യ: ആനാവൂർ ഗവ.എച്ച്.എസ്.എസ്. റിട്ട.പ്രിൻസിപ്പൽ പി.കുമാരി. മക്കൾ: കെ.മനീഷ് (ട്യൂട്ടർ, മധുര എൻജിനിയറിങ് കോളേജ്), കെ.അശ്വതി (അസി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് ). മരുമക്കൾ: പി.രേഷ്മ (ട്യൂട്ടർ, കഴക്കൂട്ടം മരിയൻ എൻജിനിയറിങ് കോളേജ്), സച്ചിൻ (മെക്കാനിക്കൽ എൻജിനിയർ, ടാറ്റാ മോട്ടേഴ്‌സ്, തിരുവനന്തപുരം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.