
പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ നൂറ് ശതമാനം നികുതി പിരിവ് പൂർത്തിയാക്കിയ മാങ്കോട്ടുകോണം, പനയമ്മൂല വാർഡ് ജനപ്രതിനിധികളായ എൻ.എസ്.പ്രിയ,എം.മഹേഷ്, വാർഡ് ചുമതലയുള്ള ഉദ്യോഗസ്ഥരായ യു.എസ്.സന്തോഷ്‌കുമാർ,എൽ.സിന്ധു എന്നിവരെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ഒ.ഷാജികുമാറിന്റെ അദ്ധ്യക്ഷതയിൽ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ,നെയ്യാറ്റിൻകര പെർഫോമൻസ് ആഡിറ്റ് സൂപ്പർവൈസർ പ്രേംകുമാർ എന്നിവർ പങ്കെടുത്തു.