tha

കല്ലറ: ആരോഗ്യ മേഖലയിൽ കേരളം ലോകത്തിന് മാതൃകയാകുമ്പോൾ തറട്ട സി.എച്ച്.സി പോലുള്ള ആശുപത്രികൾ അതിന് അപവാദമാകുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തറട്ട സി.എച്ച്.സി സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് പ്രസവം,കിടത്തി ചികിത്സ പോലുള്ളവ ഉണ്ടായിരുന്ന ഈ ആശുപത്രിയിൽ ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാർ പോലുമില്ല. ഹോസ്‌പിറ്റലിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മിക്ക ദിവസങ്ങളിലും ധർണയും പ്രതിഷേധവും നടക്കാറുണ്ട്. ഈ ശോചനീയാവസ്ഥ നേരിൽ കണ്ട കേന്ദ്ര മന്ത്രി ഇക്കാര്യങ്ങളെല്ലാം സംസ്ഥാന ആരോഗ്യ മന്ത്രിയെ അറിയിക്കുമെന്ന് അറിയിച്ചു. ബി.ജെ.പി വാമനപുരം മണ്ഡലം പ്രസിഡന്റ് നിഖിൽ,സെക്രട്ടറി പ്രശാന്ത്,ജില്ലാ സെക്രട്ടറി ശശി,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ്,വിഷ്ണു,കല്ലറ സതീശൻ,മനു,ജിജോ,അശ്വതി എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.