selvanose

പാറശാല: സി.എസ്.ഐ നോർത്ത് കേരള ഡയോസീസ് റിട്ട.ഫാ.എ.സെൽവാനോസ്(75) മലപ്പുറം ഹിമ കെയർ കാളികാവിൽ നിര്യാതനായി. സി.എസ്.ഐ മലബാർ മഹായിടവകയിലെ ഫാ.റോയ്‌സ് വിക്ടറിന്റെ സാന്നിദ്ധ്യത്തിൽ അന്ത്യോപചാരങ്ങൾ നടന്നു.തുടർന്ന് ജ്യേഷ്ഠ സഹോരദരൻ പാറശാല മുക്കോലക്കൽ വിളാകത്ത് എ.മാർട്ടിന്റെ ഭവനത്തിൽ നടന്ന പ്രാർത്ഥനയിൽ പാറശാല ഡിസ്ട്രിക്ട് ചെയർമാൻ ഫാ.ജോൺ വില്യം, പളുകൽ ഡിസ്ട്രിക്ട് ചെയർമാൻ ഫാ.ദേവപ്രസാദ്‌, ഫാ.ഡേവിഡ് ഹെർബിദ്, ഫാ.ഷിബു ആർ.ദാസ്,അജിൻരാജ് തുടങ്ങിയവർ പങ്കെടുത്തു. ഭാര്യ:റാണി സരള ദേവി(ജ്യോതി). മകൻ: അസറിയ ആൻസലാം (സാബു).പ്രാർത്ഥന: ഇന്ന് വൈകുന്നേരം 3 ന്.