nepal

തിരുവനന്തപുരം: തലസ്ഥാനത്ത് അവധി ആഘോഷിക്കാനെത്തിയ സഹോദര പുത്രനെ കാണാനില്ലെന്ന പരാതിയുമായി നേപ്പാളി പൗരൻ പൊലീസിനെ സമീപിച്ചു. 40 വർഷമായി ശാസ്‌തമംഗലത്ത് താമസിക്കുന്ന ഹർക് ബഹാദൂർ സിംഗാണ് ഇന്നലെ മെഡിക്കൽ കോളേജ് പൊലീസിനെ സമീപിച്ചത്.

ഹാരിഷ് ബഹദൂർ സിംഗിനെ (56) കാണാനില്ലെന്നാണ് ഹർക് ബഹാദൂർ സിംഗിന്റെ പരാതി. ഇദ്ദേഹത്തിന് ചെറിയ മനോവൈകല്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളേജ് ഭാഗത്തെ ബന്ധുക്കളെ കാണാനായി ഹാരിഷ് ബഹദൂർ സിംഗു ഭാര്യയും പോയിരുന്നു. ബസ് ഇറങ്ങുന്നതിനിടെ ബസ് സ്റ്റോപ്പിൽ നിന്ന് ഹാരിഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.