
ഉദിയൻകുളങ്ങര :മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ സുമൻദാസ് (19),സുമൻ ചന്ദ്രദാസ് (19), ബിഷുദാസ് (27) എന്നിവർ പിടിയിലായി. കഴിഞ്ഞദിവസം ഉച്ചക്കട മംഗലത്തുകോണം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ആർ.വി. മോനി രാജേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കുമാർ, ലാൽ കൃഷ്ണ, സുഭാഷ് കുമാർ ,അനീഷ്, ഡ്രൈവർ സൈമൺ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചത്.