amaravila

പാറശാല: രണ്ടുകിലോ കഞ്ചാവുമായി യുവാവ് അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി.നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സ്വദേശി രാഖിയാണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയ്ക്ക് അമരവിള ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് കെ.എസ്.ആർ.ടി.സി യുടെ ഓർഡിനറി ബസിലെത്തിയ യാത്രക്കാരൻ പിടിയിലായത്.അമരവിള ചെക്പോസ്റ്റ് സി.ഐ സന്തോഷ് എസ്.കെ, എസ്‌.ഐ.പ്രശാന്ത് അജികുമാർ,നോഗു,വിനോദ്,സതീഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.