തോന്നയ്ക്കൽ: കുടവൂർ ധമനം സാഹിത്യ സഹൃദയ വേദിയുടെ പ്രതിമാസ പരിപാടിയിൽ നാടിനെ നടുക്കുന്ന നരഹത്യകളുടെ കാണാപ്പുറങ്ങൾ തേടുന്ന പ്രണയപ്പക എന്ന വിഷയം ചർച്ച ചെയ്യും. 18ന് വൈകിട്ട് 3ന് ബോധി ട്യൂഷൻ സെന്ററിൽ കവി പകൽക്കുറി വിശ്വന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ആർ.സുകേശൻ ഐ.പി.എസ്. (റിട്ട) ഉദ്ഘാടനം ചെയ്യും. സുജകമല വിഷയം അവതരിപ്പിക്കും. ഡോ.ആർ.രഘുനാഥ് മുഖ്യപ്രഭാഷണവും തോന്നയ്ക്കൽ അനിരുദ്ധൻ സ്വാഗതവും പറയും.