
കാട്ടാക്കട:തസ്തിക നഷ്ടപ്പെട്ടതിലൂടെ ഇപ്പോൾ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന മുഴുവൻ അദ്ധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പു വരുത്തണമെന്ന് കെ.എസ്.ടി.എ കാട്ടാക്കട ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഉപജില്ലാ പ്രസിഡന്റ് എസ്.രാജൻ അദ്ധ്യക്ഷതയിൽ കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ബി.ബീജു,ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസാദ് രാജേന്ദ്രൻ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എസ്.അജി,മഹേഷ് കുമാർ,എസ്.കെ. ബിന്ദു ,ജില്ലാ എക്സിക്യൂട്ടീവംഗം എൽ.അക്ബർഷായും,എൻ.ശ്രീകുമാർ,എസ്.കെ.സനൽ കുമാർ എന്നിവർ സംസാരിച്ചു.പുതിയ പ്രസിഡന്റായി പി.എസ്.രാജേഷിനെയും സെകട്ടറിയായി എസ്.കെ.സനൽകുമാറിനെയും ട്രഷററായി പി.എസ്.ഷിജുവിനെയും തിരഞ്ഞെടുത്തു.സമ്മേളനത്തോടന ബന്ധിച്ച് സംഘടിപ്പിക്കുന്ന അദ്ധ്യാപക കലോത്സവം 19ന് കാട്ടാക്കട ബി.ആർ.സിയിൽ നടക്കും.