തിരുവനന്തപുരം: ക്ഷീരവികസന വകുപ്പ്, ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ക്ഷീരോത്പാദക യൂണിയൻ, കേരള ഫീഡ്സ് ലിമിറ്റഡ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെയുള്ള ' ജില്ലാ ക്ഷീരസംഗമം 2022-23 ' കൊഞ്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ കന്യാകുളങ്ങര, ഗ്രാന്റ് ഓഡിറ്റോറിയത്തിൽ വച്ച് 20,21 തീയതികളിൽ നടക്കും.

ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, സെമിനാറുകൾ, ശില്പശാല, ഡയറി ക്വിസ്, ക്ഷീരകർഷകരെ ആദരിക്കൽ, അവാർഡ് ദാനം എന്നിവ നടത്തും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ജെ.ചിഞ്ചുറാണി, ആന്റണിരാജു, എം.പിമാരായ അടൂർ പ്രകാശ്, ശശി തരൂർ എന്നിവരും പങ്കെടുക്കും.